മദ്യപാനി എന്ന് വിളിച്ചവരോട് ബ്രാൻഡും അളവും വെളിപ്പെടുത്തി ബോബി ചെമ്മണ്ണൂർ

  • 28/01/2021



വ്യവസായി എന്നതിനപ്പുറം സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രിയങ്കരനാണ് ബോബി ചെമ്മണ്ണൂര്‍. അടുത്തകാലത്ത് മലയാളികള്‍ ട്രോളുകളിലൂടെ ആഘോഷമാക്കിയ മറ്റൊരു മലയാളി ഇല്ലെന്നുതന്നെ പറയാം. അതിലൊരു ട്രോള്‍ ബോബിയുടെ മദ്യപാനവുമായി ബന്ധപ്പെട്ടായിരുന്നു. ഇപ്പോഴിതാ അതിനെല്ലാമുള്ള ഉത്തരം ബോബി ചെമ്മണ്ണൂര്‍ നല്‍കുകയാണ്.

ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍-

'എനിക്ക് 51 വയസായി, പക്ഷേ മാനസികമായും ശാരീരികമായും 22കാരനാണ്. വയസ് 20-22ല്‍ കൂടുന്നേയില്ല. നല്ല ആരോഗ്യമുണ്ട്. പഞ്ച പിടിക്കാനും ഫൈറ്റ് ചെയ്യാനും ഓടാനും ചാടാനും തയ്യാര്‍. 5-10 പേരെ ഒറ്റയ‌്ക്ക് നേരിടാന്‍ പറ്റും എന്നൊക്കെ വേണമെങ്കില്‍ പറയാം.

പക്ഷേ, ഇടി കിട്ടും എന്നതാണ് സത്യം. ഒന്നുരണ്ടുപേരെ അടിച്ചു വീഴ്‌ത്തും. ഇപ്പോഴും കുങ്ഫൂ പരിശീലിക്കുന്നുണ്ട്.

ഞാനങ്ങനെ മദ്യപാനിയൊന്നുമല്ല. എന്നും ഉറങ്ങുന്നതിനു മുമ്പ് രണ്ട് പെഗ് സിംഗിള്‍ മാള്‍ട്ട് വിസ്‌കി കഴിക്കും എന്നുമാത്രം. കൂട്ടുകാരുടെ കൂടെ കമ്പനി കൂടുമ്പോള്‍ ഏറ്റവും കുറച്ച്‌ കഴിക്കുന്നയാള്‍ ഞാനായിരിക്കും. ഈ വര്‍ഷം വൈന്‍ മാത്രമാണ് കഴിക്കുന്നത്. മദ്യം കുറച്ചു വരികയാണ്'.

Related News