ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

  • 31/01/2021




കൊല്ലം : ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 42 വയസായിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് സോമദാസ്. കൊവിഡ് ബാധയെ തുടര്‍ന്നാണ് സോമദാസിനെ ആശുപത്രിയില്‍‌ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വൃക്കരോ​ഗവും കണ്ടെത്തി. കൊവിഡ് നെ​ഗറ്റീവായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാ​ഗത്തില്‍ നിന്ന് വാര്‍ഡിലേയ്ക്ക് മാറ്റാനിരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. റിയാലിറ്റി ഷോയിലൂടെയാണ് സോമദാസ് ശ്രദ്ധേയനായത്. ഐഡിയ സ്റ്റാര്‍ സിം​ഗര്‍, ബി​ഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളില്‍ പങ്കെടുത്തു. അണ്ണാറക്കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫക്‌ട് തുടങ്ങിയ ചിത്രങ്ങളില്‍ ​ഗാനങ്ങള്‍ ആലപിച്ചു.

​ഗാനമേളകളിലും നിറസാന്നിധ്യമായിരുന്നു സോമദാസ്.

Related News