കേരളത്തിൽ ആദ്യമായി യുറേഷ്യന്‍ കഴുകനെ കണ്ടെത്തി

  • 31/01/2021



കണ്ണൂര്‍: അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, യൂറോപ്പ് എന്നിവിടങ്ങളിൽ കണ്ടുവരുന്ന യുറേഷ്യന്‍ കഴുകനെ കേരളത്തിൽ ആദ്യമായി കണ്ടെത്തി.കണ്ണൂര്‍ ചക്കരക്കല്ലില്‍ നിന്നാണ് ഗ്രിഫണ്‍ ഇനത്തില്‍ പെടുന്ന കഴുകനെ കണ്ടെത്തിയത്. അവശ നിലയിൽ ആയതിനാൽ വനംവകുപ്പിന്റെ നിര്‍ദേശ പ്രകാരം മാര്‍ക്ക് എന്ന സന്നദ്ധ സംഘടനയാണ് ഇപ്പോൾ കഴുകനെ സംരക്ഷിക്കുന്നത്.

കൂട്ടം തെറ്റി പറന്നു വന്നതാകുമെന്നാണ് വിലയിരുത്തൽ.കഴുകന്റെ വരവോടെ കേരളത്തില്‍ എത്തിയ ദേശാടന പക്ഷികളുടെ എണ്ണം 539 ആയി. കേരളത്തില്‍ വയനാടന്‍ കാട്ടില്‍ മാത്രമെ ഇപ്പോള്‍ കഴുകന്മാരുള്ളു. ഈ കഴുകനേയും ടാഗ് ചെയ്ത് അങ്ങോട്ടേക്ക് വിടാനാണ് വനംവകുപ്പിന്റെ തീരുമാനം. 2017ൽ സത്യമംഗലം വനത്തില്‍ നിന്നും യുറേഷ്യന്‍ കഴുകനെ കണ്ടെത്തിയിരുന്നു.




 . 

Related News