കരിപ്പൂർ വിമാനപകടം: മരിച്ച രണ്ട് വയസുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരം

  • 01/02/2021



കൊച്ചി: കരിപ്പൂർ വിമാനപകടത്തിൽ മരിച്ച രണ്ട് വയസുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് നാഷണൽ ഏവിയേഷൻ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്. കോഴിക്കോട് കുന്ദമംഗലത്തെ ഷറഫുദ്ദീന്റെ രണ്ടുവയസ്സുകാരിയായ മകൾക്കാണ് ഈ തുക നൽകുന്നത്.കേരള ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. തുക ഉടൻ കൈമാറണമെന്ന് ജസ്റ്റിസ് എൻ. നഗരേഷ് നിർദേശിച്ചു. ഹർജി തീർപ്പാക്കി.

അതേസമയം, അപകടത്തിൽ മരിച്ച ഷറഫുദ്ദീന്റെയും പരിക്കേറ്റ ഭാര്യ ആമിനയുടെയും നഷ്ടപരിഹാരം നിർണയിക്കാൻ മതിയായ രേഖകൾ ലഭിച്ചിട്ടില്ലെന്ന് വിമാന കമ്പനി കോടതിയെ അറിയിച്ചു. ഇത് നൽകണമെന്ന് ഹർജിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഷറഫുദ്ദീന്റെ ഭാര്യ ആമിന, മകൾ, ഷറഫുദ്ദീന്റെ മാതാപിതാക്കൾ എന്നിവരാണ് നഷ്ട പരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കരിപ്പൂർ വിമാനാപകടം.

Related News