പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി; സണ്ണി ലിയോണിനെ കൊച്ചി ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

  • 07/02/2021

കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പെരുമ്പാവൂർ സ്വദേശി നൽകിയ വഞ്ചനാ പരാതിയിലാണ് കൊച്ചി ക്രൈംബ്രാഞ്ച് നടിയെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പൂവാറിൽ വെച്ച് താരത്തെ ചോദ്യം ചെയ്തത്.

പ്രോഗ്രാം കോഡിനേറ്ററായ ഷിയാസ് എന്നയാളാണ് പരാതിക്കാരൻ. 2016 മുതൽ സണ്ണി ലിയോൺ കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.

എന്നാൽ പരാതി സണ്ണി ലിയോൺ തള്ളി. അഞ്ച് തവണ പരാപാടി മാറ്റിവെച്ചുവെന്നും സംഘാടകരുടേതാണ് വിഴ്ചയെന്നും സണ്ണി ലിയോൺ മൊഴി നൽകി. പരിപാടി സംഘടിപ്പിച്ചാൽ പങ്കെടുക്കാൻ തയ്യാറാണെന്നും സണ്ണി ലിയോൺ വ്യക്തമാക്കി.

അതേസമയം, സണ്ണി ലിയോണിനെതിരായ വഞ്ചനാക്കേസ് പരാതി നിലനിൽക്കില്ലെന്ന നിരീക്ഷണത്തിലാണ് പൊലീസ്. സണ്ണി ലിയോൺ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് തെളിവില്ലെന്ന് പൊലീസ് പറഞ്ഞു. 

Related News