6100 കോ​ടി​യു​ടെ അഞ്ച് വികസന പദ്ധതികൾ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

  • 14/02/2021

കൊ​ച്ചി: ബി​പി​സി​എ​ൽ പ്ലാ​ൻറ് ഉ​ൾ​പ്പെ​ടെ 6100 കോ​ടി​യു​ടെ അഞ്ച് വി​ക​സ​ന​പ​ദ്ധ​തി​ക​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കൊ​ച്ചി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ, മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ, വി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ബി​പി​സി​എ​ല്ലി​ൻറെ പ്രൊ​പി​ലി​ൻ ഡെ​റി​വേ​റ്റീ​വ് പെ​ട്രോ​കെ​മി​ക്ക​ൽ പ്രോ​ജ​ക്ടി​നു പു​റ​മേ കൊ​ച്ചി തു​റ​മു​ഖ​ത്തെ അ​ന്താ​രാ​ഷ്ട്ര ക്രൂ​സ് ടെ​ർ​മി​ന​ലാ​യ സാ​ഗ​രി​ക​യു​ടെ ഉ​ദ്ഘാ​ട​ന​വും ദ​ക്ഷി​ണ ക​ൽ​ക്ക​രി ബ​ർ​ത്തി​ൻറെ പു​ന​ർ​നി​ർ​മാ​ണ ശി​ലാ​സ്ഥാ​പ​ന​വും കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യി​ലെ മ​റൈ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൻറെ ഉ​ദ്ഘാ​ട​ന​വും വെ​ല്ലിം​ഗ് ട​ൺ ഐ​ല​ൻ​ഡി​ലെ റോ-​റോ വെ​സ​ലു​ക​ളു​ടെ സ​മ​ർ​പ്പ​ണ​വും പ്ര​ധാ​ന​മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

മലയാളത്തിൽ നമസ്‌കാരം പറഞ്ഞുകൊണ്ടാണ് മോദി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ടൂറിസം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി വിവിധ മേഖലകൾക്ക് ഗുണകരമായ പദ്ധതികളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. വലിയ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്ന് പദ്ധതികളാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾ വിഭാവനം ചെയ്യണമെന്ന് പ്രധാനമന്ത്രി യുവ സംരംഭകരോട് പറഞ്ഞു. ആഗോള ചൂറിസം റാങ്കിംഗിൽ കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടെ അറുപതിൽ നിന്ന് മൂപ്പതാം റാങ്കിലേക്ക് എത്തിയിട്ടുണ്ട്. അതുകൊണ്ട് ടൂറിസം മേഖലയിൽ ഇനിയും നമുക്ക് വളർച്ച കൈവരിക്കാൻ സാധിക്കും’- പ്രധാനമന്ത്രി പറഞ്ഞു.

Related News