‘മെട്രോമാൻ’ ഇ.ശ്രീധരൻ ബിജെപിയിലേക്ക്; കെ.സുരേന്ദ്രൻ

  • 18/02/2021



തിരുവനന്തപുരം: ‘മെട്രോമാൻ’ എന്ന് അറിയപ്പെടുന്ന ഇ.ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിജയ് യാത്രയിൽ ഔദ്യോഗികമായി പാർട്ടിയിൽ ചേരും. മൽസരിക്കണം എന്ന ആവശ്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.  

പാർട്ടി ആവശ്യപ്പെട്ടാൽ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് ഇ. ശ്രീധരൻ അറിയിച്ചു. മണ്ഡലം പാർട്ടി തീരുമാനിക്കട്ടെയെന്നും വികസനം കൊണ്ടുവരാൻ ബിജെപിക്ക് കഴിയുമെന്നും ശ്രീധരൻ പറഞ്ഞു.

ന്യൂനപക്ഷ വർഗീയതയെക്കുറിച്ചുള്ള എ.വിജയരാഘവന്റെ പ്രസ്താവനയെക്കുറച്ചും സുരേന്ദ്രൻ പ്രതികരിച്ചു. വിജയരാഘവന് കുറുക്കന്റെ ബുദ്ധി‌യാണ് ഹിന്ദുക്കളെ കബളിപ്പിക്കാനുള്ള നീക്കമാണിത്. ഭീഷണിപ്പെടുത്തിയാണ് പ്രസ്താവന തിരുത്തിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. ശോഭ സുരേന്ദ്രൻ മൽസരിക്കില്ലെന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Related News