സിപിഎം സ്ഥാനാർത്ഥിയായി സംവിധായകൻ രഞ്ജിത്; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

  • 01/03/2021

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രമുഖരെ മത്സര രംഗത്തിനിറക്കി ഭരണം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് മൂന്ന് മുന്നണികളും. അടുത്തയാഴചയോടെ എല്ലാ പാർട്ടികളും സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിടും.
 
ഇപ്പോഴിതാ കോഴിക്കോട് നോർത്തിൽ സിപിഎം സ്ഥാനാർത്ഥിയായി സംവിധായകൻ രഞ്ജിത്തിനെ മത്സര രംഗത്തിറക്കാനൊരുങ്ങുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. എ പ്രദീപ് കുമാറാണ് നിലവിൽ കോഴിക്കോട് നോർത്തിലെ എംഎൽഎ.
 
മൂന്ന് തവണ മത്സരിച്ചവരെ ഒഴിവാക്കാനാണ് തീരുമാനം. ഇത് പ്രദീപ് കുമാറിനും ബാധകമാണ്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിലെ താമസക്കാരൻ കൂടിയായ രഞ്ജിത്തിന്റെ പേര് ഉയർന്നത്.

2011 നിയമസഭ തെരഞ്ഞെടുപ്പിൽ പ്രദീപ് കുമാറിന് വേണ്ടിയുള്ള പ്രാചരണത്തിന് നേരിട്ടെത്തിയ വ്യക്തി കൂടിയാണ് രഞ്ജിത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഐഎം ഉന്നത നേതാക്കളുമായി അടുത്തബന്ധവുമുണ്ട്.
 
പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിലെ മുഖ്യാതിഥിയായിരുന്നു രഞ്ജിത്ത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷന്റെ പ്രകടനപത്രിക പുറത്തിറക്കിയതും രഞ്ജിത്താണ്.

Related News