പി.ജെ.ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജി‍വച്ചു; നീക്കം കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടി ഒഴിവാക്കാൻ

  • 19/03/2021



കോട്ടയം: കേരള കോൺഗ്രസ് എംഎൽഎമാരായ പി.ജെ.ജോസഫും മോൻസ് ജോസഫും സ്ഥാനം രാജിവെച്ചു. സ്പീക്കർ ശ്രീരാമകൃഷ്ണന് ഇരുവരും രാജക്കത്ത് കൈമാറി. നാമനിർദേശപത്രിക സമർപ്പിക്കതിനു മുൻപാണ് രാജി. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് രാജി. 

കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനൊപ്പം നിന്ന് മത്സരിച്ചാണ് ഇവർ 2016-ൽ ജയിച്ചത്. ജോസ് കെ.മാണിയുമായി വിട്ടുപിരിഞ്ഞ ജോസഫിന് രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം പി.സി.തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിൽ ലയിച്ചിരുന്നു.

Related News