'ക്ഷേമ പെൻഷനുകൾ 3000 രൂപയാക്കും, കാരുണ്യ പദ്ധതി പുന:സ്ഥാപിക്കും; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

  • 20/03/2021

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. പ്രകടനപത്രിക ഗീതയും ബൈബിളും ഖുറാനുമാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പ്രകടനപത്രികയിലുള്ളത് യുഡിഎഫ് പൂർണമായും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യായ് പദ്ധതിയാണ് പ്രകടനപത്രികയുടെ കാതൽ. ക്ഷേമപെൻഷൻ 3000 രുപയാക്കി ഉയർത്തും. ക്ഷേമ കമ്മീഷൻ രൂപീകരിക്കും തുടങ്ങിയ വാഗ്ദ്ധാനങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് പ്രകടനപത്രിക.

യുഡിഎഫിന്റെ പ്രകടന പത്രിക കഴിഞ്ഞ ഏഴ് മാസങ്ങളുടെ നിരന്തരമായ സംവാദങ്ങളുടെയും ചർച്ചകളുടെയും ഫലമായി ഉണ്ടാക്കിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ജനങ്ങളുടെ മാനിഫെസ്റ്റോയാണ്. വിവിധ വിഭാഗം ജനങ്ങളുമായി ചർച്ച ചെയ്തശേഷം രൂപപ്പെടുത്തിയതാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ മാനിഫെസ്റ്റോയിലുള്ള മുഴുവൻ കാര്യങ്ങളും നടപ്പിലാക്കും. ഈ മാനിഫെസ്റ്റോ ഞങ്ങളുടെ ഗീതയാണ്, ബൈബിളാണ്, ഖുറാനുമാണ്. പൂർണമായ അർത്ഥത്തിൽ നടപ്പാക്കേണ്ട ഉത്തരവാദിത്വം യുഡിഎഫിന് ഉണ്ടാകും. ക്ഷേമ പ്രവർത്തനത്തിലൂടെയും വികസനത്തിലൂടെയും കേരളത്തെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ക്ഷേമ പെൻഷൻ കാലാനുസൃതമായി 3000 രൂപയാക്കും
ശമ്പള കമ്മീഷൻ മാതൃകയിൽ ക്ഷേമപെൻഷ പരിഷ്‌കാര കമ്മീഷൻ
ന്യായ് പദ്ധതി: പാവപ്പെട്ട കുടുംബങ്ങൾക്ക് മാസന്തോറും 6000 രൂപ, ഒരു വർഷം 72000 രൂപ
ന്യായ് പദ്ധതിയിൽ ഉൾപ്പെടാത്ത 40നും 60നും മധ്യേയുള്ള വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ
ഓട്ടോറിക്ഷ, ടാക്‌സി, മത്സ്യബന്ധന ബോട്ടുകൾ എന്നിവയ്ക്ക് സംസ്ഥാന നികുതിയിൽ നിന്നും ഇന്ധന സബ്‌സിഡി
എല്ലാ ഉപഭോക്താക്കൾക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി
കേരളത്തിലെങ്ങും ബില്ല് രഹിത ആശുപത്രികൾ
കൂടുതൽ വിഭവങ്ങളുമായി കൂടുതൽ പേർക്ക് സൗജന്യ ഭക്ഷ്യകിറ്റ്
അഞ്ചുലക്ഷം പേർക്ക് വീട്
കാരുണ്യചികിത്സാ പദ്ധതി പുനഃരാരംഭിക്കും
ശബരിമല ആചാര സംരക്ഷത്തിനായി പ്രത്യേക നിയമം
എല്ലാ വെള്ളകാർഡുകൾക്കും അഞ്ചു കിലോ അരി സൗജന്യം
വനാവകാശ നിയമം പൂർണമായി നടപ്പിലാക്കും
പട്ടികജാതി/വർഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് ഭവനനിർമാണ തുക നാലു ലക്ഷത്തിൽ നിന്ന് ആറു ലക്ഷം രൂപയാക്കും
ഭിന്നശേഷിക്കാർക്ക് വാഹനങ്ങൾ വാങ്ങാൻ പ്രത്യേക ധനസഹായവും വായ്പയും.
കൊറോണ കാരണം മരിച്ച പ്രവാസികളടക്കമുള്ള അർഹരായ വ്യക്തികളുടെ കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാക്കും. കൊറോണ കാരണം തകർന്ന കുടുംബങ്ങൾക്ക് വ്യവസായം തുടങ്ങാൻ സഹായം ചെയ്യും. അതിനായി കൊറോണ ദുരന്തനിവാരണ കമ്മീഷൻ രൂപീകരിക്കും.

ശബരിമല ആചാര സംരക്ഷണത്തിന് നിയമനിർമ്മാണം കൊണ്ടുവരും. റബ്ബറിന് താങ്ങുവില 250 രൂപ ആക്കും.നെല്ലിനും 30 രൂപ താങ്ങുവില ഉറപ്പാക്കും. എസ് സി / എസ് ടി ഭവന നിർമാണത്തിനുള്ള തുക 6 ലക്ഷം ആക്കും. കടലിന്റെ  അവകാശം കടലിന്റെ  മക്കൾക്ക് എന്ന പേരിൽ മത്സ്യ തൊഴിലാളികൾക്ക് പ്രത്യേക പദ്ധതി രൂപീകരിക്കും. തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും. പീസ് & ഹാർമണി വകുപ്പ് രൂപീകരിക്കും. 700 രൂപ കുറഞ്ഞകൂലി നടപ്പാക്കും.

Related News