അമിത് ഷാ ഇന്ന് കേരളത്തിൽ; രാഹുൽ കോട്ടയത്ത്, യെച്ചൂരി നീലേശ്വരത്തും

  • 23/03/2021

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടം കൊഴുപ്പിക്കാൻ ദേശീയ നേതാക്കൾ എല്ലാവരും തന്നെ ഇന്ന് കേരളത്തിലുണ്ട്. എൻഡിഎയുടെ പ്രചാരണത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് എത്തും. രാത്രിയാണ് അദ്ദേഹം കൊച്ചിയിൽ എത്തുക. നിലവിൽ കേരളത്തിലുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിൽ പര്യടനം നടത്തും. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നീലേശ്വരത്ത് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കും.

സംസ്ഥാനത്ത് ഇക്കുറി കടുത്ത മത്സരമായിരിക്കും എന്നാണ് വിലയിരുത്തൽ. ഇന്നലെയായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഇത് പിന്നിട്ടതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത് 957 സ്ഥാനാർഥികളാണ്. ഇന്നലെ 2180 പത്രികകളാണ് കേരളത്തിലാകെ ലഭിച്ചത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അത് 1061 ആയി കുറഞ്ഞിരുന്നു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 104 സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക പിൻവലിക്കുകയും ചെയ്തു.

Related News