ബിനീഷിന്റെ കുഞ്ഞിനെ പീഡിപ്പിക്കാമെന്നുണ്ടോ? കോടിയേരി

  • 07/11/2020

ബിനീഷ് കോടിയേരി വീട്ടില്‍ നടന്ന റെയ്ഡിനെക്കുറിച്ച് പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇഡിയുടെ തെറ്റായ നടപടികള്‍ ചോദ്യം ചെയ്യാന്‍ കുടുംബത്തിന് അവകാശമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ ബിനീഷിന്റെ കുഞ്ഞിനെ പീഡിപ്പിക്കാമെന്നുണ്ടോ എന്നും ബാലാവകാശ കമ്മീഷന്‍ ഇടപെട്ടതില്‍ തെറ്റില്ല എന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. 

ബിനീഷിന്റെ കേസുമായി ബന്ധപ്പെട്ട നിജസ്ഥിതി തീരുമാനിക്കേണ്ടത് കോടതിയാണ്. അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍ നല്‍കുന്നത് ബിജെപി മുഖപത്രങ്ങളുടെ കണ്ടെത്തലാണെന്നും കോടിയേരി പറഞ്ഞു. 

ബിനീഷുമായി ബന്ധപ്പെട്ട കേസില്‍ താന്‍ ഇടപെടില്ലെന്ന് സെക്രട്ടറിയേറ്റില്‍ കോടിയേരി വ്യക്തമാക്കിയിരുന്നു. കേസില്‍ കുടുംബം ഇടപെടട്ടേ എന്നതാണ് പാര്‍ട്ടി നിലപാട്.

Related News