കൊച്ചുകുട്ടിയെ ഉപയോഗിച്ച് രാഷ്ട്രീയം; ബാലാവകാശ കമ്മീഷന്‍ പാര്‍ട്ടി കമ്മീഷനായെന്ന് സുരേന്ദ്രന്‍

  • 07/11/2020

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്ന ഇഡി റെയ്ഡിനിടെ ബാലാവകാശ കമ്മീഷന്‍ നടത്തിയ ഇടപെടലിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബാലവകാശ കമ്മഷന്‍ കൊച്ചുകുട്ടിയെ ഉപയോഗിച്ച് രാഷ്ട്രീയം കളിച്ചു എന്നതാണ് സുരേന്ദ്രന്റെ വിമര്‍ശനം. ബാലാവകാശ കമ്മീഷന്‍ പാര്‍ട്ടി കമ്മീഷനായെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. 

രണ്ട് വയസുള്ള കുട്ടിയെയാണ് ആള്‍ക്കൂട്ടത്തിന്റെ ഇടയിലേക്ക് വിളിച്ചുകൊണ്ടു വന്നത്. ഇത് കൊവിഡ് പ്രോട്ടോകോള്‍ ലംഘനമാണ്. സിപിഐഎമ്മിന്റെ പോഷക സംഘടനയെപ്പോലെയാണ് കമ്മീഷന്റെ ഇടപെടല്‍ എന്നും വാര്‍ത്താ സമ്മേളനത്തില്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. 


Related News