ഹൈടെക് സ്‌കൂളികളില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍; കരാര്‍ ഉറപ്പിച്ചത് സ്വര്‍ണ്ണക്കടത്ത് പ്രതികളെന്ന് ചെന്നിത്തല

  • 07/11/2020

സംസ്ഥാന സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ ഉറപ്പിച്ചത് സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതികള്‍ ആണെന്നുള്ള ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്.സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഹൈടെക്ക് സ്‌കൂള്‍ പദ്ധതി ഉപയോഗിച്ചാണ് മുഖ്യപ്രതി കെ.ടി റമീസ് നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണ്ണക്കടത്തിനുള്ള നിക്ഷേപം സമാഹരിച്ചത് എന്നും ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നു എ്ന്നുമാണ് അദ്ദേഹം പറഞ്ഞത്. 

ചുരുക്കം പറഞ്ഞാല്‍ ലൈഫ് പദ്ധതി പോലെ തന്നെ, ഹൈടെക്ക് സ്‌കൂള്‍ നവീകരണ പദ്ധതിയും, സ്വര്‍ണ്ണക്കടത്തിനുള്ള മറയായി ഉപയോഗിക്കുകയായിരുന്നു. ഹൈടെക്ക് സ്‌കൂള്‍ നവീകരണം, ഐ.ടി അറ്റ് സ്‌കൂള്‍ പദ്ധതി, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയുമായി ബന്ധപ്പെട്ട് നടന്ന എല്ലാ ഇടപാടുകളും ഇഡി അന്വേഷിക്കണം. ഈ പദ്ധതികളുമായി ബന്ധപെട്ട് ഉപകരണങ്ങള്‍ വിതരണം ചെയ്ത കമ്പനികള്‍ ആരുടെ ഒക്കെ ബിനാമികളാണെന്ന് കണ്ടെത്തണം.പാവപ്പെട്ടവര്‍ക്കായുള്ള വീടുകളില്‍ നിന്ന് കോടികളുടെ കമ്മീഷന്‍ വാങ്ങിയ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള മാഫിയാ സംഘം വിദ്യാഭ്യാസ മേഖലയെയും വെറുതെ വിടുമെന്ന് തോന്നുന്നില്ല എന്നും ചെന്നിത്തല പറഞ്ഞു.

Related News