സിഗരറ്റ് കുറ്റിയില്‍ നിന്നും തീ പടര്‍ന്ന് കിടക്ക കത്തി; വ്യാപാരി മരിച്ചു

  • 07/11/2020


കോഴിക്കോട് തീകത്തിയുണ്ടായ പുകശ്വസിച്ച് വ്യാപാരി മരിച്ചു. കോഴിക്കോട് മടക്കടിയില്‍ സോഫിയ മന്‍സില്‍ സാജിദാണ് മരിച്ചത്. സിഗറ്റ് കുറ്റിയില്‍ നിന്നും തീ പടര്‍ന്ന് കിടക്ക കത്തുകയും ഇതിന്റെ പുക ശ്വസിച്ച് മരണം സംഭവിക്കുകയുമായിരുന്നു. കിടക്ക പൂര്‍ണമായും കത്തി നശിച്ചിരുന്നു. എന്നാല്‍ സാജിദിന്റെ ശരീരത്തില്‍ പൊള്ളലേറ്റിട്ടുണ്ടായിരുന്നില്ല. 

ശ്വാസതടസം മൂലമാണ് ഇയാള്‍ മരിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുറിയില്‍ നിന്നും പുക ഉയരുന്നതുകണ്ട് വീട്ടുകാര്‍ ബഹളം വെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മുറിയില്‍ നിലത്ത് വീണ് കിടക്കുന്ന നിലയിലാണ് സാജിദ് ഉണ്ടായിരുന്നത്. മുറി അടത്തുനിന്നും പൂട്ടിയതിനാല്‍ ജനല്‍ചില്ല് തകര്‍ത്താണ് മുറിയിലെ തീ അണച്ചത്. പിന്നീട് വാതില്‍ പൊളിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Related News