അമേരിക്ക അവരുടെ തെറ്റ് തിരുത്തി, ഇനി നമ്മള്‍ ഇന്ത്യക്കാര്‍ക്കും തെറ്റു തിരുത്തണ്ടേ? ഹരീഷ് പേരടി

  • 08/11/2020


അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന് ആശംസകള്‍ നേര്‍ന്ന് നടന്‍ ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ച ആശംസ കുറിപ്പ് ചര്‍ച്ചയാകുകയാണ്. അമേരിക്കക്കാര്‍ അവരുടെ തെറ്റ് തിരുത്തി. ഇനി നമ്മള്‍ ഇന്ത്യക്കാര്‍ക്കും തിരുത്തേണ്ട എന്നാണ് അദ്ദേഹം കുറിപ്പില്‍ ചോദിച്ചിരിക്കുന്നത്. 


അമേരിക്ക അവരുടെ തെറ്റ് തിരുത്തി.ഇനി നമ്മള്‍ ഇന്ത്യക്കാര്‍ക്കും തെറ്റു തിരുത്തണ്ടേ? മിസ്റ്റര്‍ ബൈഡന്‍ ഞങ്ങള്‍ ഇന്ത്യക്കാരെ സുഹൃത്തുക്കളാക്കുക. ഞങ്ങള്‍ക്കിടയിലെ മത,ജാതി,വര്‍ണ്ണ വിവേചനം പുലര്‍ത്തുന്ന ഫാസിസ്റ്റുകളോട് അകലം പാലിക്കുക. ആശംസകള്‍ എന്നാണ് ഹരീഷ് പേരടി പറഞ്ഞത്. 

Related News