ബിജെപി വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി രാജിവെച്ചു

  • 08/11/2020

ബിജെപിയില്‍ വീണ്ടും രാജി. വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി ആര്‍ ബിന്ദുവാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരിക്കുന്നത്. വാര്‍ഡ് തലത്തിലുള്ള സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ബിന്ദു രാജിവെച്ചിരിക്കുന്നത്. തര്‍ക്കമുണ്ടായ വലിയവിള വാര്‍ഡിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും എന്നും രാജിയ്ക്ക് ശേഷം ബിന്ദു വ്യക്തമാക്കി. 

ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേരത്തെയും പാര്‍ട്ടിയില്‍ നിന്നും പാലക്കാടുള്ള നേതാക്കള്‍ രാജിവെച്ചിരുന്നു. ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് പ്രകാശിനിയും ഒ.ബി.സി മോര്‍ച്ച മണ്ഡലം ട്രഷറര്‍ കെ നാരായണന്‍, ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ എന്‍ വിഷ്ണു എന്നിവരാണ് പാര്‍ട്ടി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നത്.

Related News