ആരോഗ്യ മന്ത്രി ശൈലജയ്ക്ക് വോഗ് മാസികയുടെ ആദരം

  • 10/11/2020

കൊവിഡ് പ്രതിരോധ പോരാട്ടത്തിന് ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് വോഗ് മാഗസിന്റെ ആദരം. വുമണ്‍ ഓഫ് ദ ഇയര്‍ 2020 സീരീസില്‍ മന്ത്രിയുടെ ചിത്രം മുഖചിത്രമായി പ്രസിദ്ധീകരിച്ചു. വിശദമായ അഭിമുഖവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഇന്ത്യയിലെ കൊവിഡ് പോരാട്ടത്തിന്റെ ആഗോളമുഖം എന്നാണ് വോഗ് ഇന്ത്യാ പതിപ്പില്‍ മന്ത്രിയെ വിശേഷിപ്പിച്ചത്. നിപാ, കൊവിഡ് പ്രതിസന്ധി കാലഘട്ടങ്ങളില്‍ ആരോഗ്യസംരക്ഷണത്തിനായി നടത്തിയ സേവനങ്ങളെ പ്രകീര്‍ത്തിച്ചാണ് അഭിമുഖം. 1892 മുതല്‍ ന്യൂയോര്‍ക്കില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന രാജ്യാന്തര പ്രശസ്തിയുള്ള ലൈഫ്‌സ്്‌റ്റൈല്‍ മാഗസിനാണ് വോഗ്.

Related News