കെഎം ഷാജിയെ ഇഡി ചോദ്യം ചെയ്യും

  • 10/11/2020

അനധികൃത സ്വത്തുസമ്പാദന കേസില്‍ കെഎം ഷാജി എംഎല്‍എയെ എന്‍ഫോഴ്‌മെന്റ് ഡയറക്ടേറ്റ് ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ പത്ത്മണിയോടെ കോഴിക്കോട് യൂണിറ്റിലാണ് ചോദ്യം ചെയ്യല്‍ നടക്കുക. 

അഴീക്കോട് ഹൈസ്‌ക്കൂളില്‍ പ്ലസ്ടു അനുവദിച്ചതില്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. ഷാജിയുടെ ഭാര്യ ആശയുടെ മൊഴി ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റ് രേഖപ്പെടുത്തിയിരുന്നു. രാവിലെ 10 മണിയോടെ ആരംഭിച്ച ആശ ഷാജിയുടെ ചോദ്യം ചെയ്യല്‍ രാത്രി ഒമ്പതര വരെ നീണ്ടു.

കൂടാതെ കെഎം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനവും സംശയാസ്പദമായ വിദേശ യാത്രകളും അന്വേഷിക്കണമെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍കെ അബ്ദുള്‍ ഖാദര്‍ ഇഡിക്ക് പരാതി
 നല്‍കിയിട്ടുണ്ട്.

Related News