കേരളത്തില്‍ ബിജെപി അധികാരം നേടും: കെ സുരേന്ദ്രന്‍

  • 10/11/2020

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കും എന്നും അതിന്റെ സൂചനകള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും എന്നുമാണ് അദ്ദേഹം പറഞ്ഞത്. 

കേരളത്തിന് പുറമെ ബംഗാൡലും ബിജെപി അധികാരത്തില്‍ എത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിഹാറിലും മറ്റ് ഉപതെരഞ്ഞെടുപ്പുകളിലും എക്‌സിറ്റ് പോള്‍ ഫലങ്ങളെ മറികടന്നാണ് ബിജെപി പ്രകടനം കാഴ്ചവെക്കുന്നത് എന്നും സുരേന്ദ്രന്‍ പറഞ്ഞു. 

സംസ്ഥാന സര്‍ക്കാരിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. സെക്രട്ടറിയേറ്റില്‍ നടന്ന തീപിടുത്തം അട്ടിമറിയാണെന്നും ഇടതു സര്‍ക്കാരിന്റെ നില പരുങ്ങലിലാണ് എന്നുമാണ് പറഞ്ഞത്.

Related News