കെപി യോഹന്നാനെതിരെ കുരുക്ക് മുറുകുന്നു; വിദേശത്തുനിന്നും എത്തിയത് ആറായിരം കോടിയോളം രൂപ

  • 10/11/2020

ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകന്‍ കെപി യോഹന്നാന് കുരുക്ക് മുറുകുന്നു. കെപി യോഹന്നാനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കാനാണ് ആദായ നികുതി അന്വേഷണ വിഭാഗത്തിന്റെ തീരുമാനം. വിദേശ സഹായം ഉപയോഗിച്ച് വാങ്ങിക്കൂട്ടിയ  കോടികളുടെ അനധികൃത സ്വത്തുക്കളുടെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് കൈമാറും. 

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ രാജ്യത്തെ അറുപത് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡ് ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ആറായിരം കോടിയോളം രൂപയാണ് വിദേശത്തുനിന്നും എത്തിയത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എന്ന പേരില്‍ എത്തിയ ഈ പണം ഉപയോഗിച്ച് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി ആയിരക്കണക്കിന് കോടി രൂപയുടെ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടി എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

Related News