ബിനീഷ് കോടിയേരി ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 11/11/2020

കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ മാസം 25 വരെയാണ് റിമാന്‍ഡ് കാലാവധി. ബംഗളൂരു പ്രത്യേക കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്കാണ് മാറ്റുക. 

ഇന്ന് ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഷാകന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജാമ്യം അനുവദിക്കരുത് എന്നാവശ്യപ്പെട്ട് ഇഡി ബിനീഷിനെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തി. തുടര്‍ന്ന് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ബിനീഷിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Related News