തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ദിനം ലഭിച്ചത് 72 നാമനിര്‍ദേശ പത്രികകള്‍

  • 12/11/2020

തെരഞ്ഞെടുപ്പ് ചൂടിലാണ് കേരളം. വോട്ടുറപ്പിക്കാനായി പുതിയ തന്ത്രങ്ങളുമായി സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും എല്ലാം സജീവമായി രംഗത്തുണ്ട്. നാമനിര്‍ദേശപത്രിക നല്‍കാനുള്ള ആദ്യദിനമായ ഇന്ന് 72 പത്രികകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം നാല്, കൊല്ലം എട്ട്, പത്തനംതിട്ട എട്ട്, ആലപ്പുഴആറ്, കോട്ടയം ഒന്‍പത്, ഇടുക്കി ഏഴ്, എറണാകുളം നാല്, തൃശ്ശൂര്‍ ആറ്, പാലക്കാട് രണ്ട്, കോഴിക്കോട്ഒന്ന്. മലപ്പുറം 12, വയനാട്ഒന്ന്, കണ്ണൂര്‍ നാല് എന്നിങ്ങനെയാണ് കണക്കുകള്‍. 

തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടര്‍ പട്ടികയും ഇന്ന് പ്രസിദ്ധീകരിച്ചിരുന്നു. മലപ്പുറത്താണ് ഏറ്റവും കൂടുല്‍ വോട്ടര്‍മാര്‍ ഉള്ളത്. ഏറ്റവും കുറവ് വോട്ടര്‍മാര്‍ ഉള്ളത് വയനാട്ടിലാണ്. 2,76,56,579  വോട്ടാര്‍മാരാണ് സംസ്ഥാനത്ത് ആകെ ഉള്ളത്. ഇതില്‍ 14483668 പേര്‍ സ്ത്രീകളും 13172629 പുരുഷന്മാരും 282 ട്രാന്‍സ്‌ജെന്റേഴ്‌സുമാണ് ഉള്ളത്. 

മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ ഡിസംബര്‍ പത്തിനാണ് വോട്ടെടുപ്പ്. ഡിസംബര്‍ പതിനാലിന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 16 നാണ് ഫല പ്രഖ്യാപനം.  

Related News