കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറിസ്ഥാനം ഒഴിഞ്ഞു; വിജയരാഘവന് പകരം ചുമതല

  • 13/11/2020

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. തുടര്‍ ചികിത്സ ആവശ്യമുള്ളതിനാലാണ് സ്ഥാനമൊഴിയഞ്ഞതെന്നാണ് ഔദ്യോഗിക വിശദീകരണം. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് പകരം ചുമതല നല്‍കും. ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെ തുടര്‍ന്ന് കോടിയേരി രാജിവെക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും പാര്‍ട്ടി പൂര്‍ണ്ണ പിന്തുണയായിരുന്നു കോടിയേരിക്ക് നല്‍കിയത്.  ബിനീഷ് കോടിയേരിക്കെതിരായ കടുത്ത ആരോപണങ്ങളും എൻഫോഴ്സ്മെന്‍റ് കേസും ജയിലിൽ കഴിയേണ്ടിവരുന്ന പശ്ചാത്തലവും എല്ലാം നിലനിൽക്കെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ കോടിയേരി ബാലകൃഷ്ണൻ തീരുമാനിക്കുന്നത്. നേരത്തെ ചികിത്സാര്‍ത്ഥം നേരത്തെ അമേരിക്കയിലേക്ക് പോയ സമയത്ത് അടക്കം പാര്‍ട്ടിയുടെ ചുമതല കോടിയേരി ബാലകൃഷ്ണൻ ആര്‍ക്കും കൈമാറിയിരുന്നില്ല. 

Related News