പുത്രചെയ്തികളുടെ പാപഭാരം പേറി കോടിയേരി സ്ഥാനം ഒഴിയുമ്പോള്‍, ഈ ധാര്‍മ്മികതയൊന്നും പിണറായി വിജയന് ബാധകമല്ലേ: ശോഭാ സുരേന്ദ്രന്‍

  • 13/11/2020

മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണനെയും വിമര്‍ശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. കോടിയേരി ബാലകൃഷ്ണന്‍ പുത്രചെയ്തികളുടെ പാപഭാരം പേറി പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയുമ്പോള്‍, ഈ ധാര്‍മ്മികതയൊന്നും പിണറായി വിജയന് ബാധകമല്ലേ എന്നാണ് ശോഭാ സുരേന്ദ്രന്‍ ചോദിക്കുന്നത്. 


ഈ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടന്ന വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലെ ഐ ടി വകുപ്പാണ്.  ശിവശങ്കര്‍ നേരിട്ട് നടത്തിയ സ്പ്രിങ്ക്‌ലര്‍ ഇടപാടില്‍  ഉള്‍പ്പടെ ഐ ടി കമ്പനി നടത്തുന്ന മകളുടെയും അവരുടെ സ്ഥാപനത്തിന്റെയും പങ്ക് ഒളിഞ്ഞും തെളിഞ്ഞും വ്യക്തമായിരിക്കെ, ഐ ടി വകുപ്പ് മന്ത്രിയായും മുഖ്യമന്ത്രിയായും തുടരുന്നതില്‍  ധാര്‍മ്മികമായി തെറ്റൊന്നും കമ്മ്യൂണിസ്റ്റുകാര്‍  കാണുന്നില്ലേ? ബിനീഷ് കുറ്റക്കാരനാകുമ്പോള്‍ കോടിയേരി രാജി വെയ്‌ക്കേണ്ടി വരുമെങ്കില്‍ വീണ വിജയന്റെ ഐ ടി വകുപ്പിലെ ഇടപാടുകള്‍ക്ക് മുഖ്യമന്ത്രി എന്നേ രാജിവയ്‌ക്കേണ്ടതല്ലേ? എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 




Related News