'60 വയസ് കഴിഞ്ഞവര്‍ക്കെല്ലാം പോസ്റ്റല്‍ വോട്ട്'; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ബിജെപി

  • 13/11/2020

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ബിജെപിയുടെ ആരോപണം. കൊവിഡിന്റെ മറവില്‍ 60 കഴിഞ്ഞവര്‍ക്കെല്ലാം പോസ്റ്റല്‍ വോട്ട് അനുവദിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിക്കുന്നത്. 

പോസ്റ്റല്‍ വോട്ടുമായി ബന്ധപ്പെട്ട് ഇതുവരെ വ്യക്തത വരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിട്ടില്ല എന്നും സുരേന്ദ്രന്‍ പറഞ്ഞു. കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും രഹസ്യധാരണ ഉണ്ടെന്നും സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചു. 

Related News