മാസ്‌കില്ലെങ്കില്‍ പിഴ 500; കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പിഴ വര്‍ധിപ്പിച്ചു

  • 13/11/2020

സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയാലുള്ള പിഴ വര്‍ധിപ്പിച്ചു. മാസ്‌ക്ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് 500 രൂപയാണ് പിഴ. നേരത്തെ ഇത് 200 രൂപയായിരുന്നു. പൊതുസ്ഥലത്തോ വഴിയിലോ നടപ്പാതയിലോ തുപ്പുന്നവര്‍ക്കുള്ള പിഴയും 200ല്‍ നിന്ന് 500 രൂപയായി ഉയര്‍ത്തി. 

ക്വാറന്റീന്‍ ലംഘനം, ലോക്ഡൗണ്‍ ലംഘനം, നിയന്ത്രണം ലംഘിച്ചു കൂട്ടം ചേരല്‍ എന്നിവയ്ക്ക് ഇനി മുതല്‍ വര്‍ധിപ്പിച്ച പിഴയാണ് അടക്കേണ്ടി വരിക. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നേരത്തേ പാസാക്കിയ പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്തിട്ടുണ്ട്. 







Related News