അബ്ദുള്ള കുട്ടിക്ക് ബിജെപി ലക്ഷദ്വീപിന്റെ ചുമതല

  • 13/11/2020

ബിജെപി ദേശീയ ഭാരവാഹികള്‍ക്ക് സംസ്ഥാനങ്ങളുടെ ചുമതല നല്‍കി. ദേശീയ നേതാവ് ജെപി നഡ്ഡയാണ് ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. എപി അബ്ദുള്ളകുട്ടിക്ക് ലക്ഷദ്വീപിന്റെ ചുമതലാണ് നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ സംഘടനാ ചുമതല  സി പി രാധാകൃഷ്ണനാണ്. 

സഹസംഘടനാ ചുമതല നല്‍കിയിരിക്കുന്നത് സുനില്‍കുമാറിനാണ്. കേന്ദ്രമന്ത്രി  വി മുരളീധരന് ആന്ധ്രാ പ്രദേശിന്റെ സംഘടനാ ചുമതലയാണ് നല്‍കിയിരിക്കുന്നത്. പുതിയ ചുമതലകള്‍ ലഭിച്ച് നേതാക്കള്‍ക്ക്  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആശംസ അറിയിച്ചു. 

Related News