ഇഞ്ചികൃഷി ചെയ്യാന്‍ സ്ഥലമുണ്ടെങ്കില്‍ അറിയിക്കണം; പരിഹാസവുമായി കെടി ജലീല്‍

  • 14/11/2020

കസ്റ്റംസ് ചോദ്യം ചെയ്തതിന് ശേഷവും താന്‍ നാട്ടില്‍ തന്നെയുണ്ടെന്ന് മന്ത്രി കെടി ജലീല്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പരിഹാസ രൂപേണയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണര്‍ത്തുന്നു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കര്‍ണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കില്‍ അറിയിച്ചാല്‍ നന്നായിരുന്നു എന്നാണ് മന്ത്രി കുറിപ്പല്‍ പറയുന്നു. 

കുറിപ്പിന്റെ പൂര്‍ണരൂപം 

ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളര്‍ന്നില്ല.

സിറിയയിലേക്കും  പാകിസ്ഥാനിലേക്കും  വിളിച്ച കോളുകളടങ്ങിയതുള്‍പ്പടെ മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളെ സംബന്ധിച്ചും, സ്വര്‍ണ്ണ കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചുമെല്ലാമുള്ള, അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്റെ ഫോണ്‍, തിരിച്ചു ലഭിച്ച വിവരം എല്ലാ 'അഭ്യുദയകാംക്ഷികളെ'യും സന്തോഷപൂര്‍വ്വം അറിയിക്കുന്നു. മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണര്‍ത്തുന്നു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കര്‍ണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കില്‍ അറിയിച്ചാല്‍ നന്നായിരുന്നു.  സത്യമേവ ജയതെ.

Related News