ആദ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; ഒരൊറ്റ രാത്രികൊണ്ട് പാര്‍ട്ടി മാറി ബിജെപിയിലേക്ക്

  • 14/11/2020

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജനങ്ങളോട് വോട്ട് ചോദിച്ച വനിതാ സ്ഥാനാര്‍ത്ഥി ഒരൊറ്റ രാത്രികൊണ്ട് ബിജെപിയിലേക്ക് മാറി. കൊല്ലത്താണ് സംഭവം നടന്നത്. കൊല്ലം കോര്‍പ്പറേഷനിലെ താമരക്കുളം ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീജ ചന്ദ്രനാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരുമൂലമാണ് ശ്രീജ ബിജെപിയിലേക്ക് പോയത്. 

ഡിവിഷനില്‍ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ ആണ് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് അഭ്യര്‍ഥന ആരംഭിച്ചത്. ഇത് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. മൂന്ന് പേരും ഓരോ നേതാക്കളുടെ പിന്തുണയോടെയായിരുന്നു മത്സരിക്കാന്‍ രംഗത്തെത്തിയത്. ഇതോടെയാണ് പ്രശ്‌നം വഷളായത്. തുടര്‍ന്ന് ശ്രീജ ഇതേ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

ആദ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വോട്ട് ചോദിച്ചതിനാല്‍ ഇപ്പോള്‍ താന്‍ പാര്‍ട്ടി മാറിയ വിവരം അറിയിക്കാനുള്ള തിടുക്കത്തിലാണ് ശ്രീജ. കോണ്‍ഗ്രസാകട്ടെ തങ്ങളുടെ സ്ഥാനാര്‍ത്ഥി മാറിയ കാര്യം ജനങ്ങളെ അറിയിക്കാനുള്ള വെപ്രാളത്തിലാണ്. 

Related News