സ്ഥാനാര്‍ത്ഥിക്ക് കൊവിഡ്; വോട്ട് പിടിത്തം മട്ടുപാവിലിരുന്ന്

  • 14/11/2020

തദ്ദേശ പ്രചരണ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് വോട്ട് ചോദിക്കും പ്രചരണവും ഒക്കെ. എന്നാല്‍ ഇതിലിടയ്ക്ക് സ്ഥാനാര്‍ത്ഥിക്ക് കൊവിഡ് ബാധിച്ചാല്‍ എന്ത് ചെയ്യും. അത്തരത്തില്‍ കഷ്ടപ്പെട്ട് സീറ്റ് ഒപ്പിച്ചപ്പോഴേക്കും കൊവിഡ് മൂലം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് പുനലൂര്‍ നഗരസഭിലെ സ്ഥാനാര്‍ത്ഥി നെല്‍സണ്‍ സെബാസ്റ്റ്യന്‍. 

പുറത്തിറങ്ങാന്‍ സാധിക്കിതായതോടെ മട്ടുപാവിലിരുന്നു കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചരണവും വോട്ട് ചോദിക്കലും. സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ പ്രവര്‍ത്തകരും നെല്‍സണ് വേണ്ട് ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങാമെന്നാണ് നെല്‍സണ്‍ പറയുന്നത്. നെല്‍സണ്‍ ഇല്ലെങ്കിലും മണ്ഡലത്തിലെ ബാക്കി കാര്യങ്ങളെല്ലാം പാര്‍ട്ടി പ്രവര്‍ത്തകരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ട്.

Related News