ക്യാപ്ഷന്‍ മോഷ്ടിച്ചു; വിവി രാജേഷിനെതിരെ എല്‍ഡിഎഫ് പരാതി

  • 14/11/2020

ബിജെപി നേതാവ് വിവി രാജേഷിനെതിരെ പരാതിയുമായി എല്‍ഡിഎഫ്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് വിവി രാജേഷിന് വേണ്ടി തയ്യാറാക്കിയ പോസ്റ്ററിന്റെ ക്യാപ്ഷന്‍ മോഷ്ടിച്ചതാണെന്നാണ് ആരോപണമുയര്‍ന്നത്. കോര്‍പ്പറേഷന്‍ മുന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനും കുന്നുകുഴി ഡിവിഷന്‍ കൗണ്‍സിറുമായിരുന്ന സിപിഐഎം നേതാവായ ഐപി ബിനുവാണ് ആരോപണം ഉയര്‍ത്തിയത്.

ഫെയ്‌സ്ബുക്കിലൂടെയാണ് ബിനു രാജേഷിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപി യുടെ നേതാവാണ് പോലും. സ്വന്തമായി ക്യാപ്ഷന്‍ ഇടാനുള്ള വകുപ്പ് പോലുമില്ല. കഷ്ടം! ആദ്യം ഇങ്ങനെ ഒരു ക്യാപ്ഷന്‍ വെച്ച് ഇട്ടത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗായത്രി ബാബു. അത് മോഷ്ടിച്ചു വിവി രാജേഷ് എന്നാണ് ബിനു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

Related News