ഐസക്കിന് സ്വപ്‌നയുമായി അടുത്ത ബന്ധം: കെ സുരേന്ദ്രന്‍

  • 15/11/2020

ധനമന്ത്രി തോമസ് ഐസക്കിന് സ്വപ്‌നസുരേഷുമായി അടുത്ത ബന്ധമാണ് ഉള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കിഫ്ബിയിലും സ്വര്‍ണ്ണക്കടത്ത് സംഘം ഇടപെട്ടതായും സുരേന്ദ്രന്‍ ആരോപിച്ചു. കിഫ്ബി ഇടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണം എന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

സ്വപനയുടെ ഫോണ്‍ പരിശോധിച്ചാല്‍ ഐസക്കുമായുള്ള ബന്ധം അറിയാന്‍ സാധിക്കും. ശിവശങ്കറുമായി ചില കളികള്‍ അവര്‍ കളിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് സംഘത്തെ മുഖ്യമന്ത്രിക്കൊപ്പം മറ്റ് മന്ത്രിമാരും സഹായിച്ചു എന്നും കേ സുരേന്ദ്രന്‍ ആരോപിച്ചു.

Related News