കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ കേസ്

  • 15/11/2020

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ പൊലീസ് കേസെടുത്തു. സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി ധ്യാനം നടത്തിയതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ധ്യാന കേന്ദ്രത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ല എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇവിടെയെത്ത് പരിശോധന നടത്തിയത്. 

പൊലീസ് നടത്തിയ അന്വേഷണത്തില്‍ 50 ഓളം ആളുകള്‍ കൂട്ടംകൂടി പ്രാര്‍ത്ഥനകള്‍ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് കൃപാസനത്തിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. 

ലോക്ക്ഡൗണ്‍ കാലത്ത് കൃപാസനം അടച്ചിട്ടിരുന്നു. പിന്നീട് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.

Related News