ട്രംപ് തലതിരിഞ്ഞ അധികാരി: എംഎം മണി

  • 16/11/2020

ലോകത്തെ ഭരണാധികാരികളില്‍ തലതിരിഞ്ഞ അധികാരി ആര് എന്ന് ചോദിച്ചാല്‍ അമേരിക്കന്‍ പ്രസിഡന്റ്് ട്രംപ് എന്നാണ് ഉത്തരമെന്ന് മന്ത്രി എംഎം മണി. പട്ടിക നീളുമെങ്കിലും അത് ഇവിടെ വിശദീകരിക്കുന്നില്ല. ട്രംപ് തോറ്റ് തുന്നം പാടി. പക്ഷേ തോല്‍വി അംഗീകരിക്കുന്നില്ല. നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. വര്‍ഗ്ഗീയ വംശീയ സമീപനങ്ങളെ എതിര്‍ക്കുന്നവരെല്ലാം ജോ ബൈഡനും കമലാ ഹാരിസും ജയിക്കണമെന്ന് ആഗ്രഹിച്ചു എന്നും അദ്ദേഹം പറഞ്ഞു. 

പ്രസിഡണ്ടായി ജോ ബൈഡനും വൈസ് പ്രസിഡണ്ടായി ഇന്ത്യന്‍ വംശജയായ കമലാ ഹാരിസും ജയം ഉറപ്പിച്ചു എന്നത് ആശ്വാസകരമാണ്. അമേരിക്കന്‍ ജനാധിപത്യത്തെയും ഭരണഘടനയേയും എബ്രഹാം ലിങ്കണ്‍ തുടങ്ങിയുള്ള നേതാക്കന്‍മാരെയും പറ്റി ഊറ്റം കൊള്ളുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ട്രംപും കൂട്ടരും ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട്. ഇവരെ പരാജയപ്പെടുത്തിയ അമേരിക്കന്‍ ജനതയെ അഭിവാദ്യം ചെയ്യുന്നു എന്നുമാണ് എംഎം മണി പറഞ്ഞത്.

Related News