ജാതി വിവേചനം, ഇസ്ലാം മതം സ്വീകരിക്കാന്‍ ആലോചിക്കുന്നതായി ചിത്രലേഖ

  • 17/11/2020

കണ്ണൂരില്‍ ജാതിവിവേചനത്തില്‍ മനംനൊന്ത് യുവതി ഇസ്ലാം മതം സ്വീകരിക്കുന്നു. പയ്യന്നൂര്‍ എടാട്ട് ഓട്ടോറിക്ഷ ഡ്രൈവറായ ചിത്രലേഖയാണ് താന്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ആലോചിക്കുന്നതായി അറിയിച്ചിരിക്കുന്നത്. പുലയ സ്ത്രീയായി  ജനിച്ചത്   കൊണ്ടും സിപിഐഎം എന്ന   ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ  ജാതിവിവേചനത്തിനെ  ചോദ്യം ചെയ്തത് കൊണ്ടും തനിക്ക് ഇപ്പോള്‍ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. അതിനാല്‍ താന്‍ ഇസ്ലാം മതം സ്വീകരിക്കുകയാണ് എന്നാണ് ചിത്രലേഖ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

കുറിപ്പിന്റെ പൂര്‍ണരൂപം 


പുലയ സ്ത്രീയായി  ജനിച്ചത്   കൊണ്ടും സിപിഎം എന്ന   ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ  ജാതിവിവേചന ത്തിനെ  ചോദ്യം ചെയ്തത് കൊണ്ടും     തൊഴില്‍ ചെയ്തു ജീവിക്കാന്‍ സമ്മതിക്കാതെ നിരന്തരം  ആക്രമിക്കുകയും  ജനിച്ച നാട്ടില്‍ നിന്നും പാലായനം  ചെയ്യേണ്ടിയും വന്ന  എനിക്ക്   അവിടെയും  ജീവിക്കാന്‍    സമ്മതിക്കാതെ   സിപിഎം  പാര്‍ട്ടിയുടെ   ആക്രമങ്ങള്‍ തുടരുന്നു    ഈ  ഭരണകൂടത്തില്‍ നിന്നോ   കോടതിയില്‍ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായിരുന്നു  ഇക്കാരണത്താല്‍  ഞാന്‍ ഇതുവരെ ജീവിച്ചുപോന്ന സത്വം  വിട്ട്  ഇസ്ലാം  സ്വീകരിക്കാനുള്ള  ആലോചനയിലാണ്   ഇരുപതു  വര്‍ഷക്കാലത്തോളം സിപിഎമ്മിന്റെ  ആക്രമണത്തിനെതിരെ  ഒറ്റയ്ക്ക് പോരാടി    ഇനിയും പിടിച്ചുനില്‍ക്കാന്‍  കഴിയാത്തത് കൊണ്ടാണ് ഇങ്ങനൊരു  ആലോചന  ആഗ്രഹിക്കുന്നത്    ലവ് ജിഹാദ്   പണം  എന്ന പേരും പറഞ്ഞു ആരും  ഈവഴിക്കു  വരേണ്ട.  കാരണം  പുരോഗമന  കപട മതേതര  പാര്‍ട്ടിയായ സിപിഐഎമ്മിന് മുന്നില്‍    ഇനിയും സ്വര്യമായി   ഇരുട്ടിന്റെ  മറപിടിച്ചു  ആക്രെമിക്കുന്ന സിപിഎംനേ  ഭയമില്ലാതെ   തൊഴില്‍ ചെയ്തു  ജീവിക്കണം  സ്വന്തമായി  ഒരു വീട്ടില്‍   അന്തിയുറങ്ങണം  എന്ന ആഗ്രഹം.

Related News