ഇടതുപക്ഷ സര്‍ക്കാര്‍ മാസ്സാണ്; പരിഹാസവുമായി ശോഭാ സുരേന്ദ്രന്‍

  • 18/11/2020

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിം കുട്ടി അറസ്റ്റാലിയതുമായി ബന്ധപ്പെട്ട സര്‍ക്കാരിനെ പരിഹസിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. പാലാരിവട്ടം പാലം അഴിമതി കേസില്‍ മുസ്ലിം ലീഗ് മന്ത്രിയെ അറസ്റ്റ് ചെയ്യാന്‍,  മുഖ്യമന്ത്രിയുടെ വീട്ടുവാതില്‍ക്കല്‍ കേന്ദ്ര  ഏജന്‍സി വിലങ്ങുമായി വരുന്നത് വരെ കാത്തിരുന്ന ഇടതുപക്ഷ സര്‍ക്കാര്‍ മാസ്സാണ് എന്നാണ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്.  

ഒരാള്‍ ഗോള്‍ വഴങ്ങിയാല്‍ മറ്റേയാളും  വഴങ്ങണമെന്ന് നിര്‍ബന്ധമുള്ള ഒരേ ടീമിലെ രണ്ട് ഗോളികളുടെ സെല്‍ഫ് ഗോള്‍ പരാക്രമമാണ് ഇപ്പോള്‍ കാണുന്നത്. ടി ഒ  സൂരജിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്നേ അറസ്റ്റ് ചെയ്യേണ്ടിയിരുന്നതാണ്  വി കെ ഇബ്രാഹിം കുഞ്ഞിനെ. ഇനി എല്‍ഡിഎഫിന്റെ ഊഴമാണ്. അടുത്ത അറസ്റ്റ് മുഖ്യമന്ത്രി തന്നെയാകുമോ എന്ന് കാത്തിരുന്ന് കാണാം എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Related News