പ്രസ്താവനകള്‍ തിരുത്തി ഖേദം പ്രകടിപ്പിക്കണം; സുരേന്ദ്രനോട് ഋഷിരാജ് സിംഗ്

  • 18/11/2020

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കും എന്ന് ജയില്‍ ഡിജിപി ഋഷി രാജ് സിംഗ്. വ്യാജ പ്രചരണം അവസാനിപ്പിക്കണം എന്നും വ്യജ പ്രസ്താവകള്‍ തിരുത്തി ഖേദം പ്രകടിപ്പിക്കണം എന്നുമാണ് ഋഷിരാജ് സിംഗ് സുരേന്ദ്രനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ജയിലില്‍ അനധികൃതമായി സന്ദര്‍ശക സൗകര്യം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വസ്തുതാവിരുദ്ധമായ പ്രസ്താവനകള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും എന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

Related News