തദ്ദേശ തെരഞ്ഞെടുപ്പ്: 19 വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിര്‍ സ്ഥാനാര്‍ത്ഥികളില്ല

  • 19/11/2020

തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലാണ് കേരളം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഏതാണ്ട് ഒന്നരലക്ഷത്തിലേറെ സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ 19 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിര്‍ സ്ഥാനാര്‍ത്ഥികളില്ല. 

കണ്ണൂര്‍ ആന്തൂര്‍ നഗരസഭയിലെ ആറ് വാര്‍ഡുകളിലാണ് എല്‍ഡിഎഫിനെതിരെ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തത്. മലപ്പട്ടം പഞ്ചായത്തില്‍ അഞ്ചിടത്തും എല്‍ഡിഎഫിന് എതിര്‍ സ്ഥാനാര്‍ത്ഥികളില്ല. കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളിലും കയ്യൂര്‍ ചിമേനി പഞ്ചായത്തിന് ഒരു വാര്‍ഡിലും കോട്ടയം മലബാര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലും തളിപ്പറമ്പ് നഗരസഭയിസെ കൂവോട് വാര്‍ഡിലും കാസര്‍ഗോഡ് മടിക്കൈ പഞ്ചായത്തിലെ മൂന്ന് സീറ്റിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

Related News