എപി അബ്ദുള്ളക്കുട്ടിയുടെ സഹോദരന്‍ കണ്ണൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

  • 20/11/2020

ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിയുടെ സഹോദരന്‍ കണ്ണൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്ത്. സ്വന്തം നാടായ നാറാത്താണ് സഹോദരന്‍ മത്സരിക്കുന്നത്. നാറാത്ത് പഞ്ചായത്തിലെ 17-ാം വാര്‍ഡായ കമ്പിലില്‍ നിന്നുമാണ് എപി ഷറഫുദ്ദീന്‍ ജനവിധി തേടുന്നത്. എല്‍ഡിഎഫും യുഡിഎഫും ഇവിടെ ശക്തമായി മത്സര രംഗത്തുണ്ട്. 

എപി അബ്ദുള്ളക്കുട്ടി നിലവില്‍ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനാണ്. സെപ്തംബര്‍ 26 നാണ് നേതൃത്വം അദ്ദേഹത്തെ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തത്.

Related News