സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ പതിച്ച മാസ്‌ക്കും റെഡി; തെരഞ്ഞെടുപ്പ് ചൂടില്‍ കേരളം

  • 20/11/2020


കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മാസ്‌ക്ക് ധരിക്കേണ്ടതിനാല്‍ സ്ഥാനാര്‍ത്ഥിയുടെ മുഖം കാണാന്‍ സാധിക്കുന്നില്ല എന്ന പരാതി പല വോട്ടര്‍മാരും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഈ പരാതിക്കും ഇപ്പോള്‍ പരിഹാരമായിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ പതിച്ച മാസ്‌ക്കുകളാണ് ഇനി തെരഞ്ഞെടുപ്പില്‍ താരമാകാന്‍ പോകുന്നത്. കൊച്ചിയിലാണ് ഇത്തരത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ പതിച്ച മാസ്‌ക്ക് വിപണിയില്‍ എത്തിയിരിക്കുന്നത്. 

മാസ്‌ക്ക് മാത്രമല്ല സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ പതിച്ച തൊപ്പിയും ടീ ഷര്‍ട്ടും എല്ലാം ഇവിടെ തയ്യാറാക്കുന്നുണ്ട്. കൊവിഡ് കാലത്ത് ജോലി നഷ്ടമായ ഒരു കൂട്ടം സ്‌റ്റേജ് കലാകാരന്മാരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

Related News