പരസ്യമായി മാപ്പ് പറയണം, ഒരു കോടി നഷ്ടപരിഹാരം; കെ സുരേന്ദ്രനെതിരെ മേഴ്‌സിക്കുട്ടന്‍

  • 20/11/2020

കെ സുരേന്ദ്രന്‍ പരസ്യമായി മാപ്പ് പറയണമെന്ന് സ്‌പോട്‌സ് കൗണില്‍ പ്രസിഡന്റ മേഴ്‌സിക്കുട്ടന്‍. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തിലാണ് മേഴ്‌സിക്കുട്ടന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണം എന്നും നോട്ടീസില്‍ മേഴ്‌സിക്കുട്ടന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

സ്വര്‍ണക്കടത്തിന് സ്‌പോട്‌സ് കൗണ്‍സിലിന്റെ വാഹനം ഉപയോഗിച്ചു എന്നതായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം. കൂടാതെ മേഴ്‌സിക്കുട്ടന്റെ പിഎക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് ചൂട്ടിക്കാട്ടിയാണ് മേഴ്‌സിക്കുട്ടന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Related News