ബിനീഷ് കോടിയേരിയെ അമ്മയില്‍ നിന്ന് പുറത്താക്കണം; യോഗത്തില്‍ ആവശ്യമുന്നയിച്ച് അംഗങ്ങള്‍

  • 20/11/2020

ബിനീഷ് കോടിയേരിയെ താര സംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കണമെന്ന് എക്‌സിക്യൂട്ടിവ് യോഗത്തില്‍ അംഗങ്ങള്‍ ആവശ്യമുന്നയിച്ചു. കൊച്ചിയില്‍ മോഹന്‍ലാല്‍ പങ്കെടുത്ത യോഗത്തിലാണ് അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഈ ആവശ്യത്തെ എതിര്‍ത്ത് കെബി ഗണേഷ് കുമാറും മുകേഷും രംഗത്തെത്തി എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. 

ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കല്‍, ഇടവേള ബാബു അക്രമത്തിനിരയായ നടിക്കെതിരായി നടത്തിയ പരാമര്‍ശം, പാര്‍വതിയുടെ രാജി, ഗണേഷ് കുമാര്‍ എംഎല്‍എയുടെ പിഎയുമായി ബന്ധപ്പെട്ട വിഷയം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് നേരത്തെ യോഗത്തിന് എത്തിയ ബാബുരാജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related News