പാര്‍വതിയുടെ രാജിക്കത്ത് അമ്മ സ്വീകരിച്ചു; ഇടവേള ബാബുവിനെതിരെ നടപടിയില്ല

  • 20/11/2020

ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഇടവേള ബാബുവിനെതിരെ അമ്മ നടപടി സ്വീകരിച്ചില്ല. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ഇടവേള ബാബുവിന് എതിരെ നടപടി ആവശ്യമില്ലെന്നാണ് അമ്മ എക്‌സിക്ക്യൂട്ടീവിന്റെ തീരുമാനം. 

ഇടവേള ബാബു നടത്തിയ വിവാദ പരാമങ്ങളുമായി ബന്ധപ്പെട്ട് രാജി സന്നദ്ധത അറിയിച്ച പാര്‍വതി തിരുവോത്തിന്റെ രാജി അമ്മ സ്വീകരിച്ചു. നടന്‍ ബിനീഷ് കോടിയേരിയെ സംഘടനയില്‍ നിന്നും പുറത്താക്കണം എന്ന ആവശ്യം ഉയര്‍ന്ന് വന്നിരുന്നുവെങ്കിലും ബിനീഷിനോട് വിശദീകരണം തേടാനാണ് യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. 

Related News