മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചു; ഭര്‍ത്താവും പാസ്റ്ററും അറസ്റ്റില്‍

  • 20/11/2020

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഭര്‍ത്താവിനെയും പാസ്റ്ററിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പാസ്റ്റര്‍ വില്യം ജോണുമാണുമാണിയെയും യുവതിയുടെ ഭര്‍ത്താവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭര്‍ത്താവാണ് ഒന്നാം പ്രതി. 

കുട്ടികള്‍ ഇല്ലാത്തതിനാല്‍ ചികിത്സയ്ക്ക് എന്ന പേരിലാണ് യുവതിയെ ഭര്‍ത്താവ് എറണാകുളത്തെ പാസ്റ്ററുടെ വീട്ടില്‍ എത്തിച്ചത്. ഇവിടെ വെച്ചാണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ സഹോദരിയാണ് സംഭവം പൊലീസില്‍ അറിയിച്ചത്. പീഡനത്തെ യുവതി എതിര്‍ത്തപ്പോള്‍ ഭര്‍ത്താവ് കഴുത്തിന് പിടിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

Related News