പ്രായപൂര്‍ത്തിയായില്ല; ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി

  • 21/11/2020


പ്രായപൂര്‍ത്തിയാകാതെ നിമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. കണ്ണൂര്‍ നടുവില്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ പോത്തുകുണ്ടിലാണ് പ്രായപൂര്‍ത്തിയാകാത്ത ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത്. വരണാധികാരി നടത്തിയ സൂക്ഷ്മ പരിശോധനയില്‍ പ്രായപൂര്‍ത്തിയായില്ലെന്ന വിവരം കണ്ടെത്തുകയും പത്രിക തള്ളുകയുമായിരുന്നു. 

പ്രായപൂര്‍ത്തിയാകാത്ത സ്ഥാനാര്‍ത്ഥിയെ മത്സരത്തിന് നിര്‍ത്തിയ ബിജെപി നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. സ്ഥാനാര്‍ത്ഥിയാകാന്‍ 21 വയസ് തികയണം. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ രേഷ്മയ്ക്ക് 20 വയസാണ് പ്രായം. 

Related News