കേരളം കൊവിഡ് മരണങ്ങളുടെ എണ്ണം കുറച്ച് കാണിക്കുന്നു: ബിബിസി

  • 21/11/2020

കേരളം കൊവിഡ് മരണങ്ങളുടെ എണ്ണം കുറച്ച് കാണിക്കുന്നതായി അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട്. കേരളത്തില്‍ 3356 പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്നും എന്നാല്‍ സംസ്ഥാന ആരോഗ്യ വകുപ്പ്  1969 മരണങ്ങള്‍ മാത്രമേ ഔദ്യോഗികമായി കണക്കായിട്ടുള്ളൂവെന്നും ബിബിസി ലേഖനത്തില്‍ പറയുന്നു. ഡോ അരുണ്‍ മാധവനും സംഘവും തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബിബിസിയുടെ വിമര്‍ശനം. 

ഏഴ് പത്രങ്ങളുടെ പ്രദേശിക എഡിഷനുകളും അഞ്ച് വാര്‍ത്താ ചാനലുകളും കണ്ടാണ് അരുണ്‍ മാധവനും സംഘവും കൊറോണ ബാധിച്ച് മരിച്ചവരുടെ അനൗദ്യോഗിക മരണങ്ങളുടെ പട്ടിക തയ്യാറാക്കിയത്. വ്യാഴ്ച വരെ  കേരളത്തില്‍  കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3356 ആണെന്നും പല മരണങ്ങളും കോവിഡ് വിഭാഗത്തില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഡോ അരുണ്‍ മാധവന്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

Related News