ഒരേ സ്ഥലത്ത് വിവിധ പാര്‍ട്ടികള്‍ പണിതത് നാല് ബസ്റ്റോപ്പ്; എന്നാല്‍ ഓടാന്‍ ബസ്സില്ല

  • 21/11/2020

തെരഞ്ഞടുപ്പ് അടുത്തതോടെ എല്ലാ പാര്‍ട്ടികളും വാഗ്ദാനങ്ങളുടെ നീണ്ട നിരയുമായി വോട്ട് ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ്. ഈ സമയത്ത് ഏറെ ചര്‍ച്ചയാവുകയാണ് മലപ്പുറം തേഞ്ഞിപ്പാലത്തെ മാതാപ്പുഴയിലെ കാഴ്ച. ബസ്റ്റോപ്പാണ് ഇവിടെ ചര്‍ച്ചാ വിഷയം. മാതാപ്പുഴയില്‍ വിവിധ പാര്‍ട്ടികള്‍ മത്സരിച്ച് നാല് ബസ്റ്റോപ്പാണ് ഒരേ സ്ഥലത്ത് പണിതിരിക്കുന്നത്. എന്നാല്‍ ബസ്റ്റോപ്പുകള്‍ മാത്രമേ ഉള്ളൂ, ബസുകള്‍ സര്‍വീസ് നടത്തുന്നില്ല എന്നതാണ് ഇവിടുത്തുകാര്‍ അനുഭവിക്കുന്ന പ്രശ്‌നം. 

കൊറോണയായതോടെയാണ് ഈ റൂട്ടില്‍ ഓടുന്ന ബസ്സുകള്‍ എല്ലാം സര്‍വ്വീസ് നിര്‍ത്തിച്ചവെച്ചത്. ഇളവുകള്‍ നല്‍കിയിട്ടും ബസുകളൊന്നും വീണ്ടും സര്‍വീസ് ആരംഭിക്കാന്‍ തയ്യാറാകുന്നില്ല. അതിനാല്‍ കാത്തിരിപ്പു കേന്ദ്രങ്ങള്‍ കെട്ടാന്‍ മത്സരിച്ച പാര്‍ട്ടികള്‍ ബസ് സര്‍വീസ് ആരംഭിക്കാനും ഉത്സാഹം കാണിക്കണം എന്നാണ് മാതാപ്പുഴയിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

Related News