വനിതാ വാര്‍ഡില്‍ പുരുഷ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബിജെപി; പത്രിക തള്ളി

  • 21/11/2020

വനിതാ സംവരണമുള്ള വാര്‍ഡില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയ പുരുഷ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. അഴിക്കോട് പഞ്ചായത്തിന് ഇരുതാം വാര്‍ഡിലാണ് പുരുഷ സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക നല്‍കിയത്. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായ പിവി രാജീവനാണ് പത്രിക സമര്‍പ്പിച്ചത്. 

വെള്ളിയാഴ്ച നടന്ന സൂക്ഷ്മ പരിശോധനയിലാണ് രാജീവന്‍ പത്രിക നല്‍കിയത് വനിതാ വാര്‍ഡിലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ തള്ളുകയായിരുന്നു. 

അവസാന നിമിഷമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്നും അതിനാലാണ് ഇത്തരത്തില്‍ ഒരു അമളി തങ്ങള്‍ക്ക് പറ്റിയത് എന്നുമാണ് ഇതുമായി ബന്ധപ്പെട്ട് ബിജെപി നല്‍കുന്ന വിശദീകരണം.

Related News