തദ്ദേശ തെരഞ്ഞെടുപ്പില്‍ നോട്ട ഇല്ല; പകരം എന്‍ഡ് ബട്ടണ്‍

  • 21/11/2020

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ താലപ്പര്യമില്ലാത്തവര്‍ക്കായി ഇത്തവണ നോട്ട ഉണ്ടാകില്ല. അതിന് പകരം എന്‍ഡ് ബട്ടനാണ് ഇത്തവണ വോട്ടിംഗ് മെഷീനില്‍ ഒരുക്കിയിരിക്കുന്നത്. വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് എന്‍ഡ് ബട്ടണ്‍ അമര്‍ത്തിയാല്‍ മടങ്ങാന്‍ സാധിക്കും. 

ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഒരു സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് നോട്ടയ്ക്ക് വോട്ട് ചെയ്യാം. അതിന് പകരമായാണ് എന്‍ഡ് ബട്ടണ്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തശേഷം എന്‍ഡ് ബട്ടണ്‍ അമര്‍ത്താനും വോട്ടര്‍മാര്‍ക്ക് അവസരമുണ്ട്. വോട്ടര്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തിയില്ലെങ്കില്‍ പോളിങ് ഉദ്യോഗസ്ഥന്‍ ബട്ടണ്‍ അമര്‍ത്തി യന്ത്രം സജ്ജീകരിക്കണം.

Related News